ആലക്കോട്: കാപ്പിമല വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.കമ്പിൽ കൊളച്ചേരി നാലാംപീടികയിലെ പി.ഹസീബ്(28)നെയാണ് മരണപ്പെട്ട നിലയിൽ കണ്ടത്. കമ്പിലിലെ ഹോട്ടലിൽ ജീവനക്കാരനായിരുന്നു.
വ്യാഴാഴ്ച ഉച്ചക്ക് ശേഷം വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന രീതിയിലാണ് വെള്ളച്ചാട്ടം കാണാനെത്തിയ ചിലർ മൃതദേഹം കണ്ടത്.യുവാവിൻ്റെ ബൈക്കും ഇതിനടുത്തായി നിർത്തിയിട്ടിട്ടുണ്ട്.നിരവധി തവണയായി ഞായറാഴ്ചകളിൽ ഇയാൾ വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.വിവരമറിഞ്ഞതിനെ തുടർന്ന് ആലക്കോട് പോലീസെത്തി മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.പ്രവൃത്തി ദിവസമായതിനാൽ വ്യാഴാഴ്ച വെള്ളച്ചാട്ടം കാണാൻ സന്ദർശകരും കുറവായിരുന്നു.
പിതാവ്:ഹംസ.മാതാവ്:അലീമ.ഭാര്യ:മുനീറ.സഹോദരങ്ങൾ: ഹസീന,ഹമീദ,ഹാഷിർ.
Post a Comment