പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം അധ്യാപകരിലേക്കും വ്യാപിപ്പിച്ച്‌ ക്രൈം ബ്രാഞ്ച്

 


തിരുവനന്തപുരം : പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയില്‍ അന്വേഷണം അധ്യാപകരിലേക്കും വ്യാപിപ്പിച്ച്‌ ക്രൈം ബ്രാഞ്ച്.

എം എസ് സൊല്യൂഷനുമായി സഹകരിച്ച്‌ പ്രവർത്തിച്ച എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ വിശദാംശങ്ങളാണ് ക്രൈം ബ്രാഞ്ച് ശേഖരിച്ചത്. എം.എസ് സൊല്യൂഷൻ യൂട്യൂബ് ചാനലില്‍ ക്ലാസുകള്‍ തയ്യാറാക്കാനായി സഹകരിച്ചിരുന്ന എയ്ഡഡ് സ്കൂള്‍ അധ്യാപകരെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. എം എസ് സൊല്യൂഷനെതിരെ ഇതിന് മുമ്ബും ഒരു സ്കൂള്‍ സമാന വിഷയത്തില്‍ പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയ സ്കൂള്‍ അധികൃതരുടെയും മൊഴിയും അന്വേഷണ സംഘമെടുത്തു. എം എസ് സൊല്യൂഷ്യനെ കുറിച്ചുള്ള പരാതി മാത്രമാണ് ആദ്യഘട്ടത്തില്‍ അന്വേഷിക്കുന്നത്.


ചോദ്യപേപ്പർ ചോർച്ചയില്‍ ആരോപണം ഉയർന്നതിന് പിന്നലെ പ്രവർത്തനം തത്കാലികമായി നിർത്തി വെച്ച എം എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനല്‍ കഴിഞ്ഞ ദിവസം വീണ്ടും പ്രവർത്തനം തുടങ്ങിയിരുന്നു. എസ് എസ് എല്‍ സി കെമിസ്ട്രി പരീക്ഷയുടെ ചോദ്യം പ്രവചിച്ചുകൊണ്ടുള്ള ലൈവ് ക്ലാസ് സ്ഥാപനത്തിന്റെ സി ഇ ഒ ശുഹൈബാണ്‌എടുത്തത്. എന്നാല്‍ ഈ ക്ലാസില്‍ പ്രവചിച്ച പാഠ ഭാഗങ്ങളില്‍ നിന്നും 32 മാർക്കിന്റെ ചോദ്യങ്ങള്‍ പരീക്ഷയില്‍ വന്നിരുന്നു. ഇതിനെ തുടർന്ന് വീണ്ടും ചോദ്യ പേപ്പർ ചോർച്ച ആരോപണവുമായി കെ എസ് യു രംഗത്ത് വന്നു.

Post a Comment

Previous Post Next Post