തിരക്ക് പിടിച്ച ജീവിതത്തില്‍ ഒരു ദിവസം വയ്ക്കുന്ന ചോറ് രണ്ട് ദിവസത്തേക്ക് ഉപയോഗിക്കുന്നവരാണ് പലരും. ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍ ദിവസങ്ങള്‍ അത് ഉപയോഗിക്കും.
ചോറ് കേടാകാതിരിക്കാന്‍ ഫ്രിഡ്ജില്‍ ആയിരിക്കും പലപ്പോഴും സൂക്ഷിക്കുക. എന്നാല്‍ ഇങ്ങനെ ചെയ്യുന്നതില്‍ ഒരുപാട് കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.
തലേദിവസം ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം പിറ്റേദിവസം ചൂടാക്കി കഴിക്കുന്നത് ഒട്ടുംതന്നെ ഗുണകരമല്ല എന്ന് പലരും പറയുകയും ചെയ്യാറുണ്ട് ചോറ് അടക്കമുള്ളവ ബാക്കി വന്നാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണ് നമ്മള്‍ ചെയ്യുക സൂക്ഷിക്കുന്ന ചോറ് വളരെയധികം ആരോഗ്യ ഗുണങ്ങള്‍ ഉള്ളതാണ് എന്നാണ് ഇപ്പോള്‍ വിദഗ്ധര്‍ പറയുന്നത്.
ഏറെ നല്ല കാര്യം
എല്ലാദിവസവും പാചകം ചെയ്യുന്ന ചോറിനേക്കാള്‍ ആരോഗ്യഗുണമാണ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ചോറിന് എന്ന വിദഗ്ധര്‍ പറയുന്നു ഇതിന്റെ കാരണമായി പറയുന്നത് ഒരു രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ചോറില്‍ അന്നജം രൂപാന്തരം സംഭവിക്കും എന്നാണ് ഇത് കൂടുതല്‍ ആരോഗ്യപ്രദമായി മാറും മാത്രമല്ല ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ചോറിന് ഗ്ലാസ്മിക്ക് ഇന്‍ഡക്‌സ് വളരെ കുറവായിരിക്കും. ഫൈബറുകളുടെ അതേ ഗുണം തന്നെയാണ് ഈ ഒരു ചോറില്‍ നിന്നും ലഭിക്കുന്നത് മാത്രമല്ല കുടലിന്റെ ആരോഗ്യത്തിന് സഹായകരമായ ചില ബാക്ടീരിയകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതുവഴി വന്‍കുടല്‍ അര്‍ബുദം പോലെയുള്ള രോഗങ്ങള്‍ തടയാന്‍ സാധിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ദഹനത്തിന്റെ കാര്യത്തില്‍
ഫ്രിഡ്ജില്‍ വച്ച ചോറ് എളുപ്പം ദഹിക്കുകയും ചെയ്യുന്നുണ്ട് കാരണം വളരെ കുറഞ്ഞ കലോറി മാത്രമാണ് ഈ ചോറില്‍ ഉണ്ടാവുക ഭാരം കുറയ്ക്കുവാനും ഈ ഒരു ചോറിന് സാധിക്കും എന്നാണ് വിദഗ്ധര്‍ കണ്ടു വച്ചിരിക്കുന്നത് അതേപോലെതന്നെ ഫ്രിഡ്ജില്‍ വച്ച ചോറ് വീണ്ടും തിളപ്പിച്ച് ഉപയോഗിക്കുകയാണെങ്കില്‍ പോലും അതിന് ഗുണങ്ങള്‍ കുറയുന്നില്ല എന്ന് പറയുന്നു.
ഇനി ഫ്രിഡ്ജില്‍ വച്ച ചോറ് ഉപയോഗിക്കാന്‍ യാതൊരു മടിയും കാണിക്കേണ്ട കാര്യമില്ല. ധൈര്യമായി നമുക്ക് ഫ്രിഡ്ജില്‍ വച്ച ചോറ് ഏറെ രുചികരമായ രീതിയില്‍ കഴിക്കാവുന്നതാണ് ഒരു ആരോഗ്യപ്രശ്‌നങ്ങളും ഇല്ല എന്ന് മാത്രമല്ല ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്
Post a Comment