ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരായി; ചിത്രങ്ങൾ കാണാം

നടന്‍ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരായി. രണ്ടുപേരുടേയും കുടുംബാം​ഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ശ്രീ വടക്കുംനാഥന്റെ സന്നിധിയിൽ എന്ന ക്യാപ്ഷനോടെ ഗോവിന്ദ് പത്മസൂര്യ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കേരളീയത്തനിമയിൽ അണിഞ്ഞൊരുങ്ങിയാണ് ഇരുവരും ചടങ്ങിനെത്തിയത്. കഴിഞ്ഞ മാസമായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.

Post a Comment

Previous Post Next Post