ദിശാ ദര്‍ശൻ പദ്ധതി സംസ്ഥാനത്തിന് മാതൃക: ജില്ലാ കളക്ടര്‍

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം മണ്ഡലത്തില്‍ നടപ്പാക്കിയ ദിശാ ദർശൻ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്ന് ജില്ലാ കളക്ടർ അരുണ്‍ കെ.വിജയൻ. ദിശാ ദര്‍ശന്‍റെ ഭാഗമായി വിദ്യാർഥികള്‍ക്കായുള്ള വാക്ക് വിത്ത് എംഎല്‍എ 2.0 ഫെലോസ് കോണ്‍വൊക്കേഷൻ സെറിമണി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കളക്ടർ. 

സജീവ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ദേശീയോദ്ഗ്രഥന കലാപ്രദർശനത്തില്‍ ബിടിഎം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഒന്നാം സ്ഥാനം നേടി. ഓരോ സ്കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 500 വിദ്യാർഥികള്‍ വിവിധ സെഷനുകളും ആക്ടിവിറ്റികളും, ഫീല്‍ഡ് വിസിറ്റുകളിലും പങ്കെടുത്താണ് വാക്ക് വിത്ത് എംഎല്‍എ ഫെലോസ് പൂർത്തിയാക്കിയത്. വരും വർഷങ്ങളിലും കൂടുതല്‍ വിപുലമായ രീതിയില്‍ വാക്ക് വിത്ത് എം എല്‍ എ പ്രോഗ്രാം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

കണ്ണൂർ സർവകലാശാല രജിസ്ട്രാർ പ്രഫ.ജോബി കെ ജോസ് മുഖ്യ പ്രഭാഷണം നടത്തി. ശ്രീകണ്ഠപുരം മുനിസിപ്പല്‍ ചെയർപേഴ്സണ്‍ കെ.വി. ഫിലോമിന, പി.വി.ജിഷ്ണു, ബ്രദർ ഡോ. റജി സ്കറിയ സിഎസ്ടി, ഡോ. കെ.പി. ഗോപിനാഥൻ, അഖില്‍ കുര്യൻ, ഐബിൻ ജേക്കബ്, കെ.പി.അമൂല്യ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post