തളിപ്പറമ്പ്: നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ എണ്ണ, പുളിച്ച് നുരച്ച് ഉപയോഗ യോഗ്യമല്ലാത്ത ധാന്യമാവ്, നിരോധിത പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ് എന്നിവ പിടികൂടി.
പാഥേയം, വിനായക, പ്രഭാത്, ഫുഡ് കോർണർ, ടേസ്റ്റി എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് പഴകിയ എണ്ണയും ഉപയോഗ യോഗ്യമല്ലാത്ത ധാന്യമാവും പിടികൂടിയത്. മിക്ക ഹോട്ടലുകളുടെയും അടുക്കള വൃത്തിഹീനമായ നിലയിലായിരുന്നു. സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി.സിദ്ദിഖിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. ക്ലീൻസിറ്റി മാനേജര്‍ കെ.പി രഞ്ജിത്ത്കുമാര്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.ലതീഷ്, കെ.പി.ശ്രീഷ, പി.രസിത പരിശോധക സംഘത്തിലുണ്ടായിരുന്നു.
Post a Comment