ഒരു വാട്‌സ്ആപ്പില്‍ തന്നെ ഒരേ സമയം രണ്ട് അക്കൗണ്ടുകള്‍ ഓപണ്‍ ചെയ്യാം, ചെയ്യേണ്ടത് ഇത്രമാത്രം



ഇനി ഒരു വാട്‌സ്ആപ്പ് ആപ്പില്‍ തന്നെ മള്‍ട്ടി അക്കൗണ്ട് ഓപണ്‍ ചെയ്യാം. മാസങ്ങള്‍ക്ക് മുന്‍പ് ഇത്തരം ഫീച്ചറുകള്‍ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴാണ് ഫീച്ചര്‍ എല്ലാവരിലേക്കും എത്തിയത്. ആദ്യം ഫോണിലെ 2 സിമ്മുകളും ആക്ടീവാണോ എന്ന് ശ്രദ്ധിക്കുക. കൂടാതെ ആപ്പ് അപേഡേറ്റ് ചെയ്യുകയും വേണം.


ചെയ്യേണ്ടത് ഇത്രമാത്രം


▪️വാട്‌സ്ആപ്പ് തുറന്ന് മുകളില്‍ കാണുന്ന ത്രീഡോട്ട് മെനുവില്‍ ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം സെറ്റിങ്‌സില്‍ ടാപ്പ് ചെയ്യണം.


▪️തുടര്‍ന്ന് നിങ്ങളുടെ പ്രൊഫൈല്‍ നെയിമിന് അടുത്ത് കാണുന്ന ഡ്രോപ്പ് ഡൗണ്‍ ആരോയില്‍ ക്ലിക്ക് ചെയ്യുക.


▪️‘add account ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് മറ്റൊരു മൊബൈല്‍ നമ്പര്‍ ചേര്‍ക്കാവുന്നതാണ്. പിന്നീട് മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കി അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം.


ഇനി തിരികെ പഴയ അക്കൗണ്ടിലേക്ക് വരുന്നതിനായി പ്രൊഫൈല്‍ നെയിമിന് അടുത്ത് കാണുന്ന ഡ്രോപ്പ് ഡൗണ്‍ ആരോയില്‍ ക്ലിക്ക് ചെയ്ത് അക്കൗണ്ട് സെലക്ട് ചെയ്താല്‍ മതി. ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്.


Post a Comment

Previous Post Next Post