സംസ്ഥാനത്ത് ക്ഷേമ പെൻഷൻ നൽകാനുള്ള തുക അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. 684 കോടി 29 ലക്ഷം രൂപയാണ് അനുവദിച്ചത്. ഒരു മാസത്തെ പെൻഷനുള്ള തുകയാണ് അനുവദിച്ചത്. പെൻഷൻ വിതരണം ഇന്ന് തന്നെ തുടങ്ങുമെന്നാണ് ഉത്തരവിൽ പറയുന്നത്. ഈ മാസം 26നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കും. അതേസമയം, ക്ഷേമനിധി പെൻഷനുകൾക്കായി വെറെ ഉത്തരവ് ഇറക്കും.

Post a Comment