തെക്കുകിഴക്കൻ അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായി നില്‍ക്കുന്ന ചക്രവാത ചുഴി ഇന്ന് അറബിക്കടലിന് മുകളില്‍ ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാൻ സാധ്യത.
ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ മഴ ശക്തമായേക്കും. അടുത്ത ദിവസങ്ങളില്‍ മിതമായ, ഇടത്തരം വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പെങ്കിലും നവംബര്‍ 9 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്
Post a Comment