അപകടത്തിൽ പരുക്കേറ്റവരെ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും ആശുപത്രിയിലെത്തിച്ചില്ലെന്ന ആരോപണത്തിൽ പൊലീസുകാർക്ക് സസ്പെൻഷൻ. കട്ടപ്പന ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടുക്കി എസ്‍പിയാണ് നടപടിയെടുത്തത്. നെടുംകണ്ടം പൊലീസ് സ്റ്റേഷനിലെ സിപിഒ മാരായ ആസാദ്, അജീഷ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ബൈക്ക് അപകടത്തിൽ പരിക്കേറ്റവരെ ഇവർ ആശുപത്രിയിൽ എത്തിക്കാൻ കൂട്ടാക്കിയില്ല എന്നാണ് പരാതി.
അപകടത്തിൽ പെട്ടവരെ തിരിഞ്ഞ് നോക്കിയില്ല; പൊലീസുകാർക്ക് സസ്പെൻഷൻ
Alakode News
0
Post a Comment