ഇടപാടുകള്‍ക്ക് പണം ഈടാക്കി തുടങ്ങി ഗൂഗിള്‍ പേ; മൊബൈല്‍ റീചാര്‍ജിനു മൂന്നു രൂപ വരെ അധിക ചാര്‍ജ്


മുബൈല്‍ റീചാര്‍ജുകള്‍ക്ക് ഫീസ് ഈടാക്കി ഗൂഗിള്‍ പേ. കണ്‍വീനിയൻസ് ഫീസ് എന്ന ഇനത്തില്‍ മൂന്നു രൂപയോളമാണ് അധികമായി ഈടാക്കിത്തുടങ്ങിയിരിക്കുന്നത്.

വര്‍ഷങ്ങളോളം ഉപയോക്താക്കളെ പ്രീപെയ്ഡ് പ്ലാൻ റീചാര്‍ജ് ചെയ്യാനും അധിക ചെലവില്ലാതെ ബില്ലുകള്‍ അടയ്‌ക്കാനും അനുവദിച്ചതിന് ശേഷമാണ് ഗൂഗിള്‍ പേ പുതിയ മാറ്റം കൊണ്ടുവരുന്നത്.

ഗൂഗിള്‍ പേ റീച്ചാര്‍ജുകള്‍ക്ക് ഫീസ് ഈടാക്കുന്നുണ്ട് എന്ന് ഒരു യൂസര്‍ വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇക്കാര്യം പലരുടെയും ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. കണ്‍വീനിയൻസ് ഫീസ് ജിഎസ്ടി ഉള്‍പ്പെടെയുള്ളതാണെന്ന് സ്‌ക്രീൻഷോട്ടില്‍ വ്യക്തമാണ്. എന്നാല്‍ ഗൂഗിള്‍ പേ ഇത് സംബന്ധിച്ച്‌ ഔദ്യോഗികമായി പ്രഖ്യാപനം ഒന്നും നടത്തിയിട്ടില്ല.

നൂറ് രൂപ വരെ ചെലവ് വരുന്ന റീച്ചാര്‍ജുകള്‍ക്ക് അ‌ധിക ഫീസ് നല്‍കേണ്ടതില്ല. 101 രൂപ മുതല്‍ 200 രൂപ വരെയുള്ള തുകയുടെ റീച്ചാര്‍ജുകള്‍ക്ക് 2 രൂപ ഫീസ് നല്‍കണം. 301 രൂപയ്‌ക്ക് മുകളിലുള്ള റീച്ചാര്‍ജുകള്‍ക്ക് 3 രൂപ നല്‍കണം.

നിലവില്‍, മൊബൈല്‍ റീചാര്‍ജുകള്‍ക്ക് മാത്രമേ ഫീസ് ബാധകമാകൂ.ഗൂഗിള്‍ പേ വഴിയുള്ള വൈദ്യുതി ബില്‍ പേയ്‌മെന്റുകള്‍ പോലുള്ള മറ്റ് ഇടപാടുകള്‍ സൗജന്യമായി തുടരും. വ്യക്തിപരമായി നടത്തുന്ന ഇടപാടുകള്‍ക്കും കച്ചവടവുമായി ബന്ധപ്പെട്ടുള്ള യുപിഐ ഇടപാടുകള്‍ക്കും നിലവില്‍ അ‌ധിക തുക നല്‍കേണ്ടതില്ല.

ഈ ഫീസ് ഒഴിവാക്കുന്നതിന്, ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ടെലിക്കോം ഓപ്പറേറ്ററുടെ ആപ്പില്‍നിന്നോ വെബ്‌സൈറ്റില്‍നിന്നോ നേരിട്ട് റീചാര്‍ജ് ചെയ്യാവുന്നതാണ്. പേടിഎം, ഫോണ്‍പേ എന്നിവയും ഈ തുക ഈടാക്കി തുടങ്ങിയിരുന്നു.

Post a Comment

Previous Post Next Post