പുതിയ വോയ്‌സ് ചാറ്റ് ഫീച്ചറുമായി വാട്‌സ്‌ആപ്പ്; അറിയാം പ്രത്യേകതകള്‍

 


വാട്‌സാപ്പില്‍ പുതിയ വോയ്‌സ് ചാറ്റ് ഫീച്ചര്‍ അവതരിപ്പിച്ചു. കോവിഡ് കാലത്ത് ഏറെ പ്രചാരം നേടിയ ക്ലബ്ബ് ഹൗസിനോട് സമാനമാണ് ഈ ഫീച്ചര്‍.


നേരത്തെ വാട്‌സാപ്പ് ബീറ്റാ പതിപ്പില്‍ ഈ ഫീച്ചര്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ആഗോള തലത്തില്‍ എല്ലാ ഉപഭോക്താക്കള്‍ക്കുമായി ഇത് ലഭ്യമാക്കി.


വലിയ ഗ്രൂപ്പുകളിലാണ് ഈ ഫീച്ചര്‍ കൂടുതല്‍ പ്രയോജനം ചെയ്യുക. ഗ്രൂപ്പില്‍ മെസേജ് ചെയ്യുന്നതിനൊപ്പം ഗ്രൂപ്പ് ചാറ്റ് അംഗങ്ങളോട് തത്സമയം സംസാരിക്കാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. വോയ്‌സ് ചാറ്റ് തുടങ്ങി കഴിഞ്ഞാല്‍ ഉടന്‍ തന്നെ മറ്റു ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പുഷ് നോട്ടിഫിക്കേഷന്‍ ലഭിക്കും.


കോളിന് പകരം ഗ്രൂപ്പ് ചാറ്റില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പാണ് പുഷ് നോട്ടിഫിക്കേഷന്‍ വഴി നല്‍കുന്നത്. ഇതിനോടൊപ്പം ഇന്‍ ചാറ്റ് ബബിളും ഉണ്ടായിരിക്കും. ഇത് ടാപ്പ് ചെയ്ത് വോയ്‌സ് ചാറ്റില്‍ പങ്കെടുക്കാന്‍ കഴിയുന്നവിധമാണ് പുതിയ ഫീച്ചറിന്റെ പ്രവര്‍ത്തനം.


സ്‌ക്രീനിന്റെ അടിയില്‍ നല്‍കിയിരിക്കുന്ന ബാനറിലൂടെ ആരെല്ലാം വോയ്‌സ് ചാറ്റില്‍ ചേര്‍ന്നിട്ടുണ്ട് എന്ന് അറിയാനും സാധിക്കും. ചാറ്റില്‍ നിന്ന് എല്ലാവരും പോകുന്നതിന് അനുസരിച്ച്‌ വോയ്‌സ് ചാറ്റ് ഓട്ടോമാറ്റിക്കായി അവസാനിക്കും. 60 മിനിറ്റിനുള്ളില്‍ പങ്കെടുത്തില്ലായെങ്കിലും ചാറ്റ് സ്വാഭാവികമായി അവസാനിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


33 മുതല്‍ 128 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്ക് മാത്രമാണ് നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമാകുന്നത്. ചാറ്റിങ്ങിലുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇറങ്ങിപ്പോകാനും വീണ്ടും തിരിച്ച്‌ കയറാനും സാധിക്കുകയും ചെയ്യും. വോയിസ് ചാറ്റിനിടെ വാട്‌സ് ആപ്പില്‍ മറ്റുള്ളവര്‍ക്ക് സന്ദേശമയക്കാനും മറ്റും സാധിക്കും.


വോയ്സ് ചാറ്റില്‍ ഇല്ലാത്ത ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ചാറ്റ് ഹെഡറില്‍ നിന്നും കോള്‍ ടാബില്‍ നിന്നും വോയ്സ് ചാറ്റിലുള്ളവരുടെ പ്രൊഫൈലുകള്‍ കാണാനാകും. വോയ്സ് ചാറ്റ് ആരംഭിക്കുമ്ബോള്‍ ചെറിയൊരു ബാനറായി വാട്സാപ്പിന് മുകളിലായി ആക്റ്റീവ് ചാറ്റിന്റെ വിവരങ്ങള്‍ കാണാം.


പുതിയ വോയ്സ് ചാറ്റ് ഫീച്ചര്‍ മള്‍ട്ടിടാസ്‌കിംഗിനെ പിന്തുണയ്‌ക്കുന്നുവെന്നും ഒരേ സമയം കോള്‍ നിയന്ത്രിക്കാനും ടെക്സ്റ്റ് സന്ദേശങ്ങള്‍ അയയ്‌ക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നു. അവ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആണ്, അതായത് നിങ്ങള്‍ക്കും മറ്റ് പങ്കാളികള്‍ക്കും മാത്രമേ സംഭാഷണം കാണാനും കേള്‍ക്കാനും കഴിയൂ.

Post a Comment

Previous Post Next Post