കൊച്ചിയില്‍ പരിശീലന പറക്കിലിനിടെ ഹെലികോപ്റ്റര്‍ അപകടം; നാവികൻ മരിച്ചു



കൊച്ചി: പരിശീലന പറക്കിലിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് നാവികൻ മരിച്ചു. നാവിക സേനയുടെ ചേതക്ക് ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടത്.

കൊച്ചി നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റണ്‍വേയിലാണ് അപകടം.റണ്‍വേയിലുണ്ടായിരുന്ന നാവികസേനാ ഉദ്യോഗസ്ഥനാണ് മരിച്ചത്.

അപകടം നടക്കുന്ന സമയത്ത് ഹെലികോപ്റ്ററില്‍ രണ്ടുപേര്‍ ഉണ്ടായതായാണ് സൂചന. ഇതില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റണ്‍വേയില്‍ വച്ചു ഹെലികോപ്റ്ററിന്റെ റോട്ടര്‍ ബ്ലേഡ് തട്ടിയാണ് അപകടം. ഇതുമായി ബന്ധപ്പെട്ട് നാവികസേനയുടെ ഔദ്യോഗിക വിശദീകരണം അല്‍പ സമയത്തിനുള്ളിലുണ്ടാകും എന്നാണ് വിവരം.

Post a Comment

Previous Post Next Post