ആലക്കോട്: തൊട്ടുതൊട്ട് വീടുകളും ആൾപ്പാർപ്പുമുള്ള ജനവാസകേന്ദ്രങ്ങളിലും കാട്ടുപന്നിശല്യം മൂലം കർഷകർ ദുരിതത്തിൽ. പുവഞ്ചാലിൽ ഗവ. യു.പി. സ്കൂളിനടുത്ത് റോഡിനോട് ചേർന്ന കൃഷിയിടത്തിൽ കളപ്പുര സജിയുടെ വീട്ടുമുറ്റത്തെ ചേമ്പ് ഉൾപ്പെട്ട കൃഷികൾ കാട്ടുപന്നിക്കൂട്ടം കുത്തിനശിപ്പിച്ചു.
പ്രദേശത്തെ നിരവധി കർഷകരുടെ കൃഷിയിടത്തിൽ കാടുപന്നികൾ ചേമ്പ്, വാഴ, കാച്ചിൽ തുടങ്ങിയ കൃഷികൾ കുത്തിമറിച്ച് നശിപ്പിക്കുകയാണ്. അടുത്തെത്തിയാൽ പന്നികൾ ഉപദ്രവിക്കുന്നതിനാൽ ആരും പുറത്തിറങ്ങി അടുത്തേക്ക് പോകാറില്ല.
.jpeg)
Post a Comment