കണ്ണൂര്‍ സ്ക്വാഡ് ഒടിടിയിലേക്ക്

 


ബോക്സോഫീസില്‍ വൻവിജയം നേടിയ മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്ക്വാഡ് ഒടിടിയിലേക്ക്. വലിയ പ്രമോഷനൊന്നുമില്ലാതെ തിയേറ്ററുകളിലേക്ക് എത്തിയ, റോണി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്ക്വാഡിനെ ബ്ലോക്ക്ബസ്റ്ററാക്കിയത് തീയേറ്ററിലേയ്ക്ക് ഒഴുകിയെത്തിയ പ്രേക്ഷകര്‍ തന്നെയാണ്.

ആഗോളതലത്തില്‍ ചിത്രം 100 കോടി കളക്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ, ഒടിടിയിലേക്കും ചിത്രമെത്തുകയാണ്.

മമ്മൂട്ടിയെ കൂടാതെ റോണി ഡേവിഡ് രാജ് , അസീസ് നെടുമങ്ങാട് , ശബരീഷ് വര്‍മ്മ , കിഷോര്‍ , വിജയരാഘവൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. പുതിയനിയമം , ദി ഗ്രേറ്റ് ഫാദര്‍ , ക്യാപ്റ്റൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രഹൻ റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തിലേയ്ക്കുള്ള ആദ്യ ചുവടു വയ്പ്പ് കൂടിയായിരുന്നു 'കണ്ണൂര്‍ സ്ക്വാഡ്'.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. നവംബര്‍ 17നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക.

ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന അഞ്ചാമത്തെ മലയാളചിത്രമെന്ന പ്രത്യേകത കൂടി കണ്ണൂര്‍ സ്ക്വാഡ് സ്വന്തമാക്കി. 200 കോടി നേടി ഈ പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്നത് ഓസ്കാര്‍ എൻട്രി നേടിയ മലയാളചിത്രം 2018 ആണ്. ലൂസിഫര്‍, പുലിമുരുകൻ, ഭീഷ്മപര്‍വ്വം എന്നിവയാണ് മറ്റു ചിത്രങ്ങള്‍. ആ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് കണ്ണൂര്‍ സ്ക്വാഡും.

Post a Comment

Previous Post Next Post