കരുവഞ്ചാൽ: ടൗണിലെ ഡെന്റൽ ക്ലിനിക്കിൽ നിന്നും പണവും മൊബൈൽ ഫോണും മോഷ്ടിച്ചയാൾ ഒന്നര മാസത്തിനു ശേഷം അറസ്റ്റിൽ.
നടുവിൽ സ്വദേശി ആലക്കണ്ടി വീട്ടിൽ മർവാനെ (28) ആണ് ആലക്കോട് സർക്കിൾ ഇൻസ്പെക്ടർ എം.പി.വിനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മറ്റൊരു മോഷണക്കേസിൽ ജയിലിൽ റിമാൻഡിൽ കഴിയവേയാണ് വീണ്ടും അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബർ 17 ന് രാത്രിയാണ് കരുവഞ്ചാലിലെ എൻ. ജെ. ചാക്കോ ഡെന്റൽ ക്ലിനിക്കിൽ നിന്ന് 26,500 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചത്.
ഇയാൾ വിറ്റ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ ദീർഘമായ അന്വേഷണത്തിലാണ് മർവാനെ പിടികൂടാനായതെന്ന് സിഐ പറഞ്ഞു.
.jpeg)
Post a Comment