ചിക്കാഗോ: അമേരിക്കയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ നില ഗുരുതരമായി തുടരുന്നു. ഭര്‍ത്താവും ഏറ്റുമാനൂര്‍ സ്വദേശിയുമായ അമല്‍ റെജിയെ പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം ഉഴവൂര്‍ സ്വദേശിയായ മീര എന്ന യുവതിക്കാണ് വെടിയേറ്റത്.
രണ്ട് തവണയാണ് അമല്‍ റെജി മീരയ്ക്ക് നേരെ വെടിയുതിര്‍ത്തത്. കണ്ണിന് സമീപവും വാരിയെല്ലിനും വെടിയേറ്റ 32 കാരി ലൂതറന്റ്് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് അടിയന്തര ശസ്ത്രക്രിയ ഇതിനകം നടത്തി. വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ല.
ഇന്നലെ രാത്രി 10 മണിയോടെ സംഭവമുണ്ടായത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു വെടി വെച്ചതെന്നാണ് വിവരം. ക്‌ളോസ്‌റേഞ്ചില്‍ നിന്നുമാണ് വെടിയുതിര്‍ത്തതെന്നണ് വിവരം. ഷിക്കാഗോയ്ക്ക് സമീപമുള്ള ഒരു പള്ളിയുടെ മുറ്റത്ത് വെച്ചാണ് വെടിയേറ്റത്.
ഉടന്‍ തന്നെ സംഭവസ്ഥലത്ത് എത്തിയ പോലീസ് മീരയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു. 2019 ല്‍ വിവാഹിതരായ മീരയ്ക്കും അമലിനും മൂന്ന് വയസ്സ് പ്രായമുള്ള കുട്ടിയുണ്ട്. നിലവില്‍ രണ്ട് മാസം ഗര്‍ഭിണിയാണ് മീര.
മീരയും ഇരട്ട സഹോദരി മീനുവും ഷിക്കാഗോയില്‍ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്. സംഭവം അറിഞ്ഞ് ഷിക്കാഗോയിലെ മലയാളി സമൂഹം ഒന്നടങ്കം നടുക്കത്തിലാണ്. നിരവധി മലയാളികള്‍ ആശുപത്രിയില്‍ എത്തി.

Post a Comment