കോട്ടയം: സിനിമ- സീരിയല്‍ താരം വിനോദ് തോമസി(47)നെ മരിച്ച നിലയില്‍ കണ്ടെത്തി. പാമ്പാടി ലാൻഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്
മീനടം സ്വദേശിയാണ് വിനോദ്. രാത്രി എട്ടരയോടയാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ 11ന് വിനോദ് ബാറിനുള്ളില്‍ എത്തിയിരുന്നു. പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്ന് ആരും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പാമ്ബാടി എസ്‌എച്ച്‌ഒ സുവര്‍ണ്ണകുമാറിന്റെ നേതൃത്തത്തിലുള്ള പൊലീസ് സംഘം സ്ഥത്തെത്തി തുടര്‍നടപടി സ്വീകരിച്ചു.
അയ്യപ്പനും കോശി, ഒരു മുറൈ വന്ത് പാര്‍ത്തായ, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്‌ഡിംഗ്, ജൂണ്‍, അയാള്‍ ശശി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Post a Comment