കണ്ണൂര്‍-തിരുവനന്തപുരം എയര്‍ ഇന്ത്യ എക്സ്‌പ്രസ് സര്‍വീസ് തുടങ്ങി; സര്‍വീസ് ബുധൻ, ശനി ദിവസങ്ങളില്‍

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് തിരുവനന്തപുരത്തേക്ക് എയര്‍ ഇന്ത്യ എക്സ്‌പ്രസ് സര്‍വീസ് തുടങ്ങി.
കണ്ണൂരില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്സ്‌പ്രസിന്റെ ആദ്യ ആഭ്യന്തര സര്‍വീസാണിത്. ബുധൻ, ശനി ദിവസങ്ങളിലാണ് സര്‍വീസ്.

രാവിലെ ആറിന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് ഏഴിന് തിരുവനന്തപുരത്തെത്തും. തിരികെ 7.30-ന് പുറപ്പെട്ട് 8.30-ന് കണ്ണൂരില്‍ എത്തിച്ചേരും. ഇൻഡിഗോയും തിരുവനന്തപുരത്തേക്ക് പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്.

കണ്ണൂര്‍-ബെംഗളൂരു സെക്ടറില്‍ എയര്‍ ഇന്ത്യ എക്സ്‌പ്രസിന്റെ പ്രതിദിന സര്‍വീസ് 15-ന് തുടങ്ങും. കഴിഞ്ഞമാസം 29 മുതല്‍ നിര്‍ത്തിവെച്ച കണ്ണൂര്‍-മുംബൈ ഇൻഡിഗോ സര്‍വീസും പുനരാരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post