ചെമ്പേരി: ചെമ്പേരി, നെല്ലിക്കുറ്റി സ്വദേശി കാനഡയില്‍ മരണപ്പെട്ടു. നെല്ലിക്കുറ്റി സ്വദേശി മുണ്ടയ്ക്കല്‍ ഷാജി, ജിൻസി ദമ്പതികളുടെ മകനായ ടോണിയാണ് (23) മരണപ്പെട്ടതായി നാട്ടില്‍ വിവരം ലഭിച്ചത്.
പിതാവ്, M.A. ഷാജി (ഫിസിക്കല്‍ എജ്യൂക്കേഷൻ അദ്ധ്യാപകൻ , വിമല്‍ ജ്യോതി എഞ്ചിനിയറിംഗ് കോളേജ്, ചെമ്പേരി ), മാതാവ് ജിൻസി ഷാജി (പാമ്ബയ്ക്കല്‍ കുടുംബാംഗം, കരിവേടകം , കാസര്‍ഗോഡ് ജില്ല , അദ്ധ്യാപിക,സേക്രട്ട് ഹാര്‍ട്ട് ഹയൻ സെക്കൻഡറി സ്കൂള്‍, ഇരൂഡ്, പയ്യാവൂര്‍) സഹോദരങ്ങള്‍ റോണി , റിയ,
രണ്ട് വര്‍ഷം മുൻപാണ് ടോണി വിദ്യാര്‍ത്ഥി വിസയില്‍ കാനഡയില്‍ എത്തിയത്. പഠനം പൂര്‍ത്തിയായി ജോലിയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ ഡിസംബറിലാണ് ടോണി അവസാനമായി നാട്ടിലെത്തിയത്. ജോലിയില്‍ പ്രവേശിക്കുന്നതിന് മുൻപ് നാട്ടില്‍ എത്തി മാതാപിതാക്കളെ കാണുവാൻ ഡിസംബറില്‍ വരുവാനിരിക്കെയാണ് , നാടിനെയും വീടിനെയും കണ്ണീരിലാഴ്ത്തിയ മരണ വാര്‍ത്ത അറിയുന്നത്. 15 ദിവസത്തിന് ശേഷം മാത്രമെ മൃദ്ദേഹം നാട്ടില്‍ എത്തിച്ചേരുകയുള്ളു എന്നാണ് ലഭ്യമായ വിവരം.

Post a Comment