ആലക്കോട്: നിയന്ത്രണം വിട്ട കാര്‍ വഴിയാത്രികനെ ഇടിച്ച ശേഷം 20 അടി താഴ്ചയിലേക്ക് മറിഞ്ഞു. കാലിന് സാരമായി പരിക്കേറ്റ വഴിയാത്രികനായ പയ്യാവൂര്‍ സ്വദേശി സന്തോഷ് മാങ്ങാട്ട് കുന്നേലിനെ കരുവഞ്ചാല്‍ സെന്‍റ് ജോസഫ് ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ കൊട്ടയാട് കവലയ്ക്ക് സമീപമായിരുന്നു അപകടം. കാസര്‍ഗോഡ് നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. കാറില്‍ ഉണ്ടായിരുന്ന മൂന്നുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തില്‍ പോലീസ് കേസെടുത്തു.

Post a Comment