ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടി ഓസ്ട്രേലിയ. ഫൈനലിൽ ഇന്ത്യയെ 6 വിക്കറ്റിനാണ് തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 240 റൺസ് വിജയലക്ഷ്യം 43 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്ട്രേലിയ മറികടന്നു. ട്രാവിസ് ഹെഡ് (137), ലബുഷെയ്ൻ (58) എന്നിവരുടെ പ്രകടനമാണ് ഓസീസിന് അനായാസ ജയം നൽകിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും നിലവാരം കുറഞ്ഞ പ്രകടനമാണ് ഇന്ത്യൻ താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്.
Post a Comment