ചരിത്ര നേട്ടവുമായി എറണാകുളം ജനറല്‍ ആശുപത്രി; ജില്ലാ തല ആശുപത്രിയില്‍ നടക്കുന്ന ആദ്യ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി

 


ആരോഗ്യ മേഖലയില്‍ പുത്തൻ അധ്യായം കുറിച്ച്‌ എറണാകുളം ജില്ല ജനറല്‍ ആശുപത്രി. അവയവമാറ്റ ചരിത്രത്തില്‍ ആദ്യമായി രാജ്യത്തെ ഒരു ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.


ശസ്ത്രക്രിയയുടെ ഭാഗമായി 50 വയസ്സുകാരിയായ അമ്മയാണ് 28 വയസ്സുകാരനായ തന്റെ മകന് വൃക്ക ദാനം ചെയ്തത്. പ്രത്യേക പരിശീലനം നേടിയ ശേഷമാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത് എന്നും അമ്മയും മകനും സുഖമായിരിക്കുന്നുവെന്നും ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ഷാഹിര്‍ ഷാ പറഞ്ഞു.


അടുത്തിടെയാണ് എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയ്‌ക്ക് അനുമതി ലഭ്യമായത്. അൻപതുലക്ഷത്തോളം രൂപ ചെലവഴിച്ച്‌ ശസ്ത്രക്രിയയ്‌ക്ക് വേണ്ടി സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിലാണ് അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയത്. കേരള സ്റ്റേറ്റ് ഓര്‍ഗൻ ആൻഡ് ഓര്‍ഗനൈസേഷൻ റജിസ്ട്രേഷനും സര്‍ട്ടിഫിക്കേഷനും എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിക്ക് ഉണ്ട്.

Post a Comment

Previous Post Next Post