ചെറുപുഴ: ചെറുപുഴ പഞ്ചായത്തും ശ്രേയസ് ചെറുപുഴ യൂണിറ്റും ചേര്‍ന്ന് നടപ്പാക്കുന്ന ചെറുപുഴ ടൗണ്‍ സൗന്ദര്യവത്കരണ പദ്ധതിയ്ക്ക് തുടക്കമായി.
പഞ്ചായത്ത് പ്രസിഡന്‍റ് കെ.എഫ്. അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് റെജി പുളിക്കല്‍ അധ്യക്ഷത വഹിച്ചു.
ഡോ. വര്‍ഗീസ് താന്നിക്കാക്കുഴി, ഫാ.ജോണ്‍ കയത്തിങ്കല്‍, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻമാരായ എം. ബാലകൃഷ്ണൻ, കെ.കെ. ജോയി, ജനപ്രതിനിധികളായ എം. ദാമോദരൻ, ലൈസമ്മ പനയ്ക്കല്‍, സാജൻ വര്‍ഗീസ് തുടങ്ങിയവര്‍ എന്നിവര്‍ പ്രസംഗിച്ചു. ആദ്യ ഘട്ടമെന്ന നിലയില്‍ 200 ചെടിച്ചട്ടികള്‍ നടപ്പാതയുടെ കൈവരികളില്‍ സ്ഥാപിച്ചു. പ്രചരണാര്‍ഥം ചെറുപുഴ സെന്‍റ് ജോര്‍ജ് മലങ്കര പള്ളിക്ക് സമീപത്ത് നിന്ന് വിളംബര ഘോഷയാത്രയും നടത്തി.

Post a Comment