ജയിലിൽ നിന്ന് റൊട്ടിയും കേക്കും പഫ്‌സും



കണ്ണൂർ :  ഫ്രീഡം ഫുഡിലൂടെ തടവുകാർ‌ തയ്യാറാക്കി വിപണിയിൽ എത്തിക്കുന്ന സെൻട്രൽ ജയിലിലെ ചപ്പാത്തിയും ബിരിയാണിയും ഹിറ്റായതോടെ ബേക്കറി ഉത്പന്നങ്ങളും വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ജയിൽ അധികൃതർ.


ഇതിനായി ജയിൽ വകുപ്പിന്റെ അനുമതിക്ക് കാത്തിരിക്കുകയാണ്. ആദ്യ ഘട്ടമായി റൊട്ടിയും കേക്കും പഫ്‌സും വിപണിയിൽ ഇറക്കാനാണ് ആലോചിക്കുന്നത്.


ഗുണമേന്മയും വിലക്കുറവുമാണ് ജയിൽ ഭക്ഷണത്തിന് ആരാധകർ ഏറാൻ കാരണം. ചപ്പാത്തി, ബിരിയാണി, പച്ചക്കറി, മുട്ടക്കറി, ചിക്കൻകറി, ചിക്കൻ കബാബ്, ചിക്കൻ ചില്ലി, കായവറുത്തത്, ചോക്ലേറ്റ് എന്നിവയാണ് പ്രധാന വിഭവങ്ങൾ.


സെൻട്രൽ ജയിലിന് സമീപത്തെ രണ്ട് കൗണ്ടറുകളിലും തളിപ്പറമ്പ്, കണ്ണൂർ പഴയ ബസ് സ്റ്റാൻഡ്, തലശ്ശേരി, കൂത്തുപറമ്പ് എന്നീ ബസ് സ്റ്റാൻഡുകൾ കേന്ദീകരിച്ച് വാഹനങ്ങളിലും ജയിൽ ഉത്പന്നങ്ങൾ ലഭ്യമാണ്.കൂടുതൽ അളവിൽ ഭക്ഷണം ആവശ്യമുള്ളവർ മുൻകൂട്ടി ഓർഡർ ചെയ്യണം.


Post a Comment

Previous Post Next Post