ഭാര്യ വിറ്റ ടിക്കറ്റിന് പൂജാ ബംബറിന്റെ ഒന്നാം സമ്മാനമായ 12 കോടി, ഭര്‍ത്താവ് വിറ്റ ടിക്കറ്റിന് രണ്ടാം സമ്മാനം ഒരു കോടി



കാസര്‍കോട് : കേരള ലോട്ടറിയുടെ പൂജാ ബംബറിന്റെ ഒന്നാം സമ്മാനമായ 12 കോടി രൂപ ഭാര്യ വിറ്റ ടിക്കറ്റിന് ലഭിച്ചപ്പോള്‍ ഭര്‍ത്താവ് വിറ്റ ടിക്കറ്റിന് രണ്ടാം സമ്മാനമായ ഒരു കോടി രൂപ. കാസര്‍കോട് ജില്ലയിലെ ലോട്ടറി എജന്റുമാരാണ് ഒറ്റ നറുക്കെടുപ്പില്‍ കോടിപതികളെ സൃഷ്ടിച്ചിരിക്കുന്നത്. ഹൊസങ്കടിയിലെ ഭാരത് ലോട്ടറി ഏജന്‍സി വില്‍പന നടത്തിയ ജെ സി 253199 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിലുളളതാണ് ഈ ഏജന്‍സി. മേരിക്കുട്ടി ജോജോയുടെ ഭര്‍ത്താവ് ജോജോ ജോസഫും ലോട്ടറി ഏജന്റാണ്.


പൂജ ബംമ്പറിലെ രണ്ടാം സമ്മാനം ജോജോ ജോസഫ് വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായി ഒരു കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്. 4 കോടിയാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം. ഒരു കോടി വീതം നാല് പേര്‍ക്കാകും ലഭിക്കുക.

25000 പൂജ ബംമ്പര്‍ ടിക്കറ്റുകള്‍, ഭാരത് ലോട്ടറി ഏജന്‍സിയില്‍ നിന്നും വില്‍പന നടത്തിയിട്ടുണ്ട്. മറ്റ് ജില്ലകളിലടക്കം സപ്ലൈ ഏജന്റുമാരുമുണ്ട്. അതില്‍ തന്നെ കാസര്‍കോട് ജില്ലയിലുള്ളവര്‍ക്ക് തന്നെയാണോ ലോട്ടറി അടിച്ചതെന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ല.


Post a Comment

Previous Post Next Post