താമരശേരിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം: ഒരു മരണം



കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ചു. മുട്ടില്‍ ചേനങ്കൊല്ലി സ്വദേശി ശിഹാബിന്റെ ഭാര്യ റഷീദ (31) ആണ് മരിച്ചത്.

അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കുണ്ട്. മുഹമ്മദ് ഷിഫിൻ (8) മുഹമ്മദ് ഷാൻ (14) അസ്ലം (22) ജിഷാദ് (20 ) മുഹമ്മദ് നിഷാദ് (19) റിയാസ് (18) ആസ്യ ( 42) ഷൈജല്‍ (23 ) എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.


പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പുല്‍പള്ളിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ഐഷര്‍ വാഹനത്തിലെ ഡ്രൈവര്‍ - പെരിക്കല്ലൂര്‍ സ്വദേശി ആദര്‍ശ് ആണ് അപകടം കണ്ടത്. ചുരം ഇറങ്ങി പോകുന്ന കെ എസ്.ആര്‍.ടി സി. ബസിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് ഇന്നോവ സൈഡ് പ്രൊട്ടക്ഷനില്ലാത്ത ഭാഗത്ത് വച്ച്‌ താഴ്ചയിലേക്ക് മറിഞ്ഞത്. ബസിലെ ആരുടേയും ശ്രദ്ധയില്‍ ഈ അപകടം പെട്ടില്ല. ആദര്‍ശിൻ്റെ ശ്രദ്ധയില്‍ പെട്ടത് കൊണ്ട് മാത്രമാണ് അപകടം പുറം ലോകം പെട്ടന്ന് അറിഞ്ഞത് - അപകടത്തില്‍ പെട്ട റിൻഷാനയുട - നില ഗുരുതരമായി തുടരുകയാണ്.


ശക്തമായ മഴ ഇല്ലാത്തത് കൊണ്ട് മാത്രമാണ് രക്ഷ പ്രവര്‍ത്തനത്തിന് ഏറ്റവും വലിയ ആശ്വാസമായത് - ടി - സിദ്ദീഖ് എം.എല്‍.എ. പുലര്‍ച്ചെ വരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ - സജീവമായി രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. മരിച്ച റഷീദയുടെ മൃത ദേഹം പോസ്റ്റ് മോര്‍ട്ട നടപടികള്‍ക്ക് ശേഷം ഇന്ന് ഖബറടക്കും.


Thamarassery

Post a Comment

Previous Post Next Post