നടുവില്‍: നടുവില്‍ ക്ഷീരോത്പാദക സഹകരണ സംഘം ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ ക്ഷീരകര്‍ഷക സംരക്ഷണ മുന്നണി വിജയിച്ചു.
ഏറെക്കാലമായി യുഡിഎഫ് പ്രതിനിധികള്‍ ഭരണം നടത്തിയിരുന്ന ക്ഷീര സംഘമാണിത്. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥികളെയാണ് സംരക്ഷണ മുന്നണി പരാജയപ്പെടുത്തിയത്.
ആകെയുണ്ടായിരുന്ന വോട്ടുകളില്‍ തൊണ്ണൂറ് ശതമാനത്തോളവും മുന്നണി കരസ്ഥമാക്കി. എ.എസ്. ബിപിൻ-പ്രസിഡന്‍റ്, ത്രേസ്യാമ്മ തെക്കേമുറിയില്‍-വൈസ് പ്രസിഡന്‍റ്, അബുബക്കര്‍ കളരിക്കുന്നില്‍, പി.എ. സുബൈര്‍, മാത്യു താഴത്തുവീട്ടില്‍, വര്‍ക്കി തുരുത്തിമറ്റത്തില്‍, മിനി മാടത്താനിക്കുന്നേല്‍, ശ്രീലത മണി, കൃഷ്ണൻ പള്ളത്ത് എന്നിവരാണ് പുതിയ ഭരണ സമിതിയംഗങ്ങള്‍.
ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് മുന്നണിയുടെ നേതൃത്വത്തില്‍ നടുവില്‍ ടൗണില്‍ ആഹ്ലാദ പ്രകടനവും പൊതുസമ്മേളനവും നടന്നു. പി.ആര്‍.സുരേഷ് അധ്യക്ഷത വഹിച്ചു. സാജു ജോസഫ്, ടി.പി. ലക്ഷ്മണൻ, എ.എസ്. ബിപിൻ എന്നിവര്‍ പ്രസഗംഗിച്ചു.
Post a Comment