അലർജിക്ക് സമാനമായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 20ഓളം വിദ്യാർഥിനികൾ ആശുപത്രിയിൽ ചികിത്സ തേടി. തലശ്ശേരി ഗവ. ഗേൾസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനികൾക്കാണ് കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായത്. അധ്യാപകരാണ് കുട്ടികളെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. രാവിലെ ക്ലാസ് തുടങ്ങിയ ശേഷമാണ് ചൊറിച്ചിൽ ഉൾപ്പെടെ കുട്ടികളിൽ വ്യത്യസ്ത രീതിയിൽ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഇവരിൽ നിന്നും രക്ത സാമ്പിൾ ശേഖരിച്ച് പരിശോധനക്കയച്ചു.

Post a Comment