കണ്ണൂരില്‍ 2 മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ട്; പരിക്കേറ്റവരുമായി വനത്തിലേക്ക് കടന്നെന്ന് സംശയം, വ്യാപക തിരച്ചില്‍

 


കണ്ണൂര്‍: കരിക്കോട്ടക്കരിയില്‍ 2 മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ട്. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് വെടിയേറ്റത്.

പരിക്കേറ്റവരുമായി മാവോയിസ്റ്റുകള്‍ വനത്തിലേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പൊലീസും തണ്ടര്‍ബോള്‍ട്ട് പരിശോധന ശക്തമാക്കി. 


എടിഎസ് ഡിഐജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലുള്ള സംഘവും തണ്ടര്‍ബോള്‍ട്ടും വനത്തിനുള്ളില്‍ പരിശോധന നടത്തുന്നു. ഇന്നലെ രാത്രിയിലാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായത്.


കഴിഞ്ഞ ദിവസം കണ്ണൂര്‍ അയ്യന്‍കുന്ന് ഉരുപ്പുകുറ്റി വനത്തില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. സ്ഥലത്തുനിന്ന് മൂന്ന് തോക്കുകളും കണ്ടെടുത്തിരുന്നു. വനത്തില്‍ പതിവ് പട്രോളിങ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനുനേരെ മാവോയിസ്റ്റുകള്‍വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് മാവോയിസ്റ്റുകള്‍ക്ക് നേരെയും വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ്റിപ്പോര്‍ട്ടുകള്‍. രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി സംശയമുണ്ട്.


അപൂര്‍വങ്ങളില്‍ അപൂര്‍വ കുറ്റകൃത്യം, പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി; അസഫാക് ആലത്തിന്റെ ശിക്ഷ ഇങ്ങനെ...

Post a Comment

Previous Post Next Post