‌യാത്രക്കാരുടെ ശ്രദ്ധക്ക്; 18, 19 തീയതികളില്‍ കേരളത്തില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി


തിരുവനന്തപുരം: നവംബര്‍ 18, 19 തീയതികളില്‍ കേരളത്തില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.

തിരുവനന്തപുരം ഡിവിഷനിലെ ഇരിങ്ങാലക്കുട- പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ഈ രണ്ട് ദിവസങ്ങളില്‍ ട്രെയിനുകള്‍ റദ്ദാക്കിയത്. യാത്രക്കാര്‍ക്ക് നേരിടുന്ന അസൗകര്യത്തില്‍ ഖേദിക്കുന്നതായും റെയില്‍വേ അറിയിച്ചു. 


▶ നവംബർ 18ന് റദ്ദാക്കിയ ട്രെയിനുകൾ - മംഗലാപുരം- തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603), എറണാകുളം-ഷൊർണൂർ മെമു എക്സ്പ്രസ് (06018), എറണാകുളം-ഗുരുവായൂർ എക്സ്പ്രസ് (06448) 

▶ നവംബർ 19ന് റദ്ദാക്കിയ ട്രെയിനുകൾ - തിരുവനന്തപുരം- മംഗലാപുരം മാവേലി എക്സ്പ്രസ് (16604), ഷൊർണൂർ - എറണാകുളം മെമു എക്സ്പ്രസ് (06017), ഗുരുവായൂർ-എറണാകുളം എക്സ്പ്രസ് (06449), എറണാകുളം - കോട്ടയം (06453), കോട്ടയം - എറണാകുളം (06434)


Post a Comment

Previous Post Next Post