17കാരൻ ബൈക്ക് ഓടിച്ചു ; കണ്ണൂരിൽ രക്ഷിതാവിനും ആർസി ഓണർക്കും 55000 രൂപ പിഴ

 


17കാരൻ ബൈക്കോടിച്ചതിന് പിടിയിലായതിന് രക്ഷിതാവിനും ആർ.സി ഉടമയ്ക്കും 25000 രൂപ വീതവും ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് 5000 രൂപയും പിഴയിട്ടു. തളിപ്പറമ്പ് ട്രാഫിക്ക് എസ്.ഐ എം. രഘുനാഥ് ബുധനാഴ്ച രാത്രി പറശിനിക്കടവിൽ വച്ചാണ് 17 കാരനായ വിദ്യാർഥിയെ പിടികൂടിയത്.

അമിത വേഗത്തിൽ ബൈക്ക് ഓടിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ നാട്ടുകാർ പൊലിസിനെ അറിയിച്ചിരുന്നു. കോഴിക്കോട് ഒളവണ സ്വദേശി പി.ടി. ഉമ്മുസലാമിൽ നിന്നാണ് ബൈക്ക് വാങ്ങിയിരുന്നത്.

അദ്ദേഹത്തിന്റെ പേരിലാണ് ഇപ്പോഴും വാഹനത്തിൻ്റെ രജിസ്ട്രേഷൻ. വിദ്യാർഥിയുടെ പിതാവ് അബൂബക്കറിനും ആർ.സി ഉടമ ഉമ്മുസലാമിനും പിഴയടക്കാൻ പൊലിസ് നോട്ടീസ് നൽകി.

Post a Comment

Previous Post Next Post