തൃശ്ശൂർ: വടക്കേക്കാട് വൈലത്തൂരിൽ മുത്തച്ഛനേയും മുത്തശ്ശിയേയും കൊലപ്പെടുത്തിയ ചെറുമകൻ പിടിയിൽ. പനങ്ങാവിൽ അബ്ദുല്ല (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത് ഇവരുടെ കൊച്ചുമകൻ അക്മൽ (27) ആണ് പിടിയിലായത്.
മാനസികാരോഗ്യത്തിന് ചികിത്സയിൽ കഴിയുന്ന ഇയാളെ തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്. അക്മലിന്റെ അമ്മ വേറെ വിവാഹം കഴിച്ചു പോയിരുന്നു. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമായിരുന്നു അക്മലിന്റെ താമസം.
തിങ്കളാഴ്ച രാവിലെയാണ് ദാരുണമായ സംഭവം നടക്കുന്നത്. ഭക്ഷണവുമായി വീട്ടിലെത്തിയ ബന്ധു ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അക്മലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും.

Post a Comment