തളിപ്പറമ്പിൽ സീബ്രാലൈൻ മുറിച്ചുകടക്കൽ സാഹസികം

 


തളിപ്പറമ്പ് : ദേശീയപാതയിലെ സീബ്രാലൈനുകൾ മുറിച്ചുകടക്കുന്നവർ സാഹസം കാട്ടേണ്ടിവരുന്നു. ഒരു നിയന്ത്രണവുമില്ലാതെയാണ് ചില വാഹനങ്ങൾ കടന്നുപോകുന്നത്. തളിപ്പറമ്പ് നഗരത്തിൽ തിരക്കേറിയ സ്ഥലത്തല്ലാം റോഡ് മുറിച്ചുകടക്കാൻ അടയാളപ്പെടുത്തിയിട്ടുണ്ട്.

മാസങ്ങളോളം മാഞ്ഞുകിടന്ന വരകൾ പിന്നീട് ഏറെ മുറവിളിക്കുശേഷമാണ് പുതുക്കിയത്. ടൗണിൽ ചിറവക്ക് വരേയുള്ള ഒരു കിലോമീറ്ററിനുള്ളിൽ ആറോളം സ്ഥലത്ത് സീബ്രാലൈൻ വരഞ്ഞിട്ടുണ്ട്. എന്നിട്ടും അപകടങ്ങൾ പതിവാകുന്നു. നഗരപ്രദേശത്ത് നിർദേശിച്ച വേഗത വാഹനങ്ങൾ ലംഘിക്കുന്നതാണ് കാരണം. ബസ് സ്റ്റാൻഡിന് മുന്നിലാണ് ദേശീയ പാത മുറിച്ചുകടക്കാൻ കൂടുതലാളുകൾ പ്രയാസപ്പെടുന്നത്. അതേസമയം, അപകടങ്ങളുണ്ടാകുന്നതും ഇവിടെ തന്നെ. ബസ് ഇടിച്ചും ഇരുചക്രവാഹനങ്ങൾ തട്ടിയും കാൽനടയാത്രക്കാർക്ക് പരിക്കേൽക്കുന്നു. കഴിഞ്ഞ ദിവസം ഇരു ചക്രവാഹനം തട്ടിയിട്ട കാൽനടയാത്രക്കാരി മൂന്നുമീറ്ററോളം ദൂരെയാണ് തെറിച്ചുവീണത്. ഇതിനു മുൻപും സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്‌.


തിരക്കേറിയ സ്ഥലത്ത് വാഹനങ്ങൾ നിയന്ത്രിക്കാനും റോഡ് മുറിച്ചുകടക്കുന്നവരുടെ സഹായത്തിനും പോലീസിനെ നിയോഗിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. പോലീസ് സാന്നിധ്യമുണ്ടായാൽ അപകടങ്ങൾ കുറയുമെന്നും യാത്രക്കാർ പറയുന്നു.

Post a Comment

Previous Post Next Post