എഞ്ചിൻ പ്രവർത്തിച്ചില്ല, വഴിയിൽ കുടുങ്ങി വന്ദേ ഭാരത് എക്സ്‌പ്രസ്; കണ്ണൂരിൽ പിടിച്ചിട്ടു, യാത്രക്കാർക്ക് ദുരിതം

 


വന്ദേഭാരത് എക്സ്പ്രസ് ട്രെയിന് സാങ്കേതിക തകരാര്‍‍. ട്രെയിന്‍ കണ്ണൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഇലക്ട്രിക്കല്‍ തകരാറിനെ തുടര്‍ന്ന് ഡോര്‍ പ്രവര്‍ത്തനരഹിതമായതാണ് കാരണം. 15 മിനിറ്റോളം യാത്രക്കാര്‍ക്ക് പുറത്തിറങ്ങാനായില്ല. എസിയും പ്രവര്‍ത്തിച്ചില്ല. പിൻവശത്തെ എഞ്ചിൻ മുൻ വശത്തേക്ക് എത്തിച്ച് യാത്ര തുടരാനുള്ള ശ്രമം നടക്കുകയാണ്. 2 മണിക്കൂറിലേറെയായി ട്രെയിൻ നിർത്തിയിട്ടിരിക്കുകയാണ്.

Post a Comment

Previous Post Next Post