കവുങ്ങ് വീണ് ഒന്‍പത് വയസ്സുകാരന്‍ മരിച്ചു.



ആലക്കാട് :  ആലക്കാട് കവുങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്ക് വീണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു ഏര്യം വലിയപള്ളിക്ക് സമീപത്തെ കല്ലടത്ത് നാസര്‍-ജുബൈരിയ ദമ്പതികളുടെ മകന്‍ ഏര്യം വിദ്യാമിത്രം യുപി സ്‌ക്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥി പി.എം.മഹമ്മദ് ജുബൈര്‍ ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. വീടിന് മുന്നില്‍ അപകടകരമായ വിധത്തില്‍ നില്‍ക്കുന്ന കവുങ്ങ് നാസര്‍ മുറിച്ചപ്പോള്‍ വീടിന് നേര്‍ക്ക് വീഴുകയായിരുന്നു. മുറ്റത്ത്‌ നില്‍ക്കുകയായിരുന്ന ജുബൈര്‍ ഓടിമാറാന്‍ ശ്രമിക്കുന്നിനിടയില്‍ കവുങ്ങ് തലയില്‍ വീഴുകയായിരുന്നു.

പരിക്കേറ്റ ജുബൈറിനെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും രാത്രി ഏഴരയോടെ മരണപ്പെട്ടു.

Post a Comment

Previous Post Next Post