എ.സി ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ക്ലാസുകളില്‍ യാത്രക്കാര്‍ കുറയുന്നു; 25 ശതമാനം നിരക്കിളവ് നല്‍കാന്‍ റെയില്‍വേ



ഡല്‍ഹി: ട്രെയിൻ ടിക്കറ്റ് നിരക്കില്‍ 25 ശതമാനം ഇളവ് നല്‍കാൻ റെയില്‍വേ. യാത്രക്കാര്‍ കുറവുള്ള ട്രെയിനുകളിലെ എ.സി ചെയര്‍കാര്‍, എക്സിക്യൂട്ടീവ് ക്ലാസ് എന്നിവയിലാണ് ഇളവ് നല്‍കുക.

ഒരുമാസത്തിനിടെ 50 ശതമാനം സീറ്റുകള്‍ ഒഴിവുവന്ന ട്രെയിനുകള്‍ക്കായിരിക്കും നിരക്കിളവ്. ഇളവ് ഒരുമാസത്തിനകം പ്രാബല്യത്തില്‍ വരും. വന്ദേഭാരതിന് ഉള്‍പ്പെടെ ഇളവ് ബാധകമായിരിക്കും.


പരമാവധി 25 ശതമാനം വരെയാണ് ഇളവ് നല്‍കുക. റിസര്‍വേഷൻ ചാര്‍ജ്, സൂപ്പര്‍ ഫാസ്റ്റ് സര്‍ചാര്‍ജ്, ജി.എസ്.ടി മുതലായവ ബാധകമായ മറ്റ് നിരക്കുകള്‍ പ്രത്യേകം ഈടാക്കും. അനുഭൂതി, വിസ്റ്റാഡോം കോച്ചുകള്‍ ഉള്‍പ്പെടെ എ.സി സിറ്റിങ് സൗകര്യമുള്ള എല്ലാ ട്രെയിനുകളുടെയും എ.സി ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ക്ലാസുകളില്‍ ഈ സ്കീം ബാധകമായിരിക്കും. 


ഒരുവര്‍ഷത്തേക്കാണ് ഇത്തരത്തിലൊരു പദ്ധതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകളില്‍ ഇളവ് ലഭിക്കില്ല. അവധിക്കാല-ഉത്സവ പ്രത്യേക ട്രെയിനുകളിലും നിരക്കിളവ് ബാധകമല്ലെന്ന് റെയില്‍വേ വ്യക്തമാക്കി.

Post a Comment

Previous Post Next Post