ഗൂഗിള്‍ പേ വഴി പണം വാങ്ങി എം ഡി എം എ വില്‍പന; ശ്രീകണ്ഠാപുരത്ത് രണ്ട് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

 


കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ ശ്രീകണ്ഠാപുരത്ത് ഗൂഗിള്‍ പേ വഴി ഇടപാടുകാരില്‍ നിന്നും പണം വാങ്ങി വൻതോതില്‍ എം.ഡി.എം.എ ബാംഗളൂരില്‍ നിന്നും കൊണ്ടുവന്ന് വില്‍പന നടത്തുന്ന രണ്ടുപേരെ പൊലിസ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.


ശ്രീകണ്ഠപുരം അടുക്കത്തെ വടക്കേപറമ്ബില്‍ സജു (44) ചെങ്ങളായി ചേരൻകുന്നിലെ പുതിയ പുരയില്‍ മുഹമ്മദ് ഷഹല്‍ (24) എന്നിവരെയാണ് ശ്രീകണ്ഠപുരം എസ്.എച്ച്‌.ഒ ഇൻസ്പെക്ടര്‍ രാജേഷ് മാരാംഗലത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

പിടിയിലായ ഇരുവരും ശ്രീകണഠാപുരത്തെ ഡ്രെവര്‍മാരാണ്. ശനിയാഴ്‌ച്ച രാത്രി പതിനൊന്നുമണിയോടെ ശ്രീകണ്ഠപുരം ഓടത്തുപാലത്തിനു സമീപം വച്ചാണ് ഇവരെ പിടികൂടിയത്. ചെമ്ബേരിയില്‍ ഒരു ഇടപാടുകാരന് മയക്കുമരുന്ന് നല്‍കി തിരികെ വരുന്നതിനിടെയാണ് ഇവര്‍ കാറുമായി പിടിയിലായത്. കാറില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ 14.06 ഗ്രം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.


ഏറെക്കാലമായി ജില്ലയിലെ മലയോര മേഖലയിലടക്കം വ്യാപകമായി മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡംഗങ്ങള്‍, ശ്രീകണ്ഠപുരം സ്റ്റേഷൻഎസ്‌ഐ ബാലകൃഷ്ണൻ, എഎസ്‌ഐമാരായ എം. സുരേഷ്, സി.പി സജിമോൻ ,സീനിയര്‍ സി.പി.ഒമാരായ കെ.സജീവൻ, സി.വി രജീഷ്, എം.വിജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു

Post a Comment

Previous Post Next Post