കണ്ണൂര്‍: തോട്ടടയില്‍ ഇന്ന് പുലര്‍ച്ചെ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു.
കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ മുഹമ്മദ് കുഞ്ഞി - ഖദീജ ദമ്ബതികളുടെ മകൻ മുഹമ്മദ് സാബിഖ് ആണ് (26) മരിച്ചത്. രണ്ട് ദിവസം മുമ്ബ് നാട്ടിലെത്തിയ യുവാവ് തിരിച്ചു പോവുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്.
ഇന്ന് പുലര്‍ച്ചെ 12.45നാണ് കണ്ണൂര്‍ തോട്ടടയില്‍ അപകടമുണ്ടായത്. മംഗളൂരുവില്‍നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കല്ലട ബസും തലശ്ശേരിയില്‍നിന്ന് കണ്ണൂരിലേക്ക് മീനുമായി വരികയായിരുന്ന മിനി കണ്ടെയിനര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ് തലകീഴായി മറിഞ്ഞു. സാബിഖ് തല്‍ക്ഷണം മരിച്ചു. 30ലേറെ പേര്‍ക്ക് പരിക്കുണ്ട്. ഇവര്‍ നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്.
മരിച്ച സാബിഖിനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിയാണ് തിരിച്ചറിഞ്ഞത്. സഹോദരങ്ങള്‍: ഫാത്തിമ, ഹാജിറ.

Post a Comment