കണ്ണൂര്‍ കൃഷ്ണ ജ്വല്ലേഴ്‌സിലെ കോടികളുടെ തട്ടിപ്പ് ; സിന്ധുവിനായി ലുക്ക് ഔട്ട് നോട്ടീസ്

 


കണ്ണൂര്‍ : കണ്ണൂര്‍ കൃഷ്ജ്വണ ല്ലേഴ്‌സില്‍ കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതി സിന്ധുവിനെ കണ്ടെത്താനായി ലുക്ക് ഔട്ട് നോട്ടീസ് .കണ്ണൂര്‍ ടൗണ്‍ പോലീസ് ആണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത് .വിദേശത്തേക്ക് കടക്കുന്നത് തടയാൻ വിമാനത്താവളങ്ങള്‍ക്കാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയത് .2004-ല്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന സിന്ധു പലഘട്ടങ്ങളിലായി സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്ന് 7,55,30,644 രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കും മാറ്റിയെന്നാണ് സിന്ധുവിനെതിരായ പരാതി.


മംഗളൂരില്‍ ഡോക്ടറെ കാണാനെന്ന് പറഞ്ഞ് മറ്റു ജീവനക്കാരെ വിശ്വസിപ്പിച്ച്‌ ഇവരുടെ തട്ടിപ്പു പുറത്തായതിനെ തുടര്‍ന്ന് മുങ്ങുകയായിരുന്നുവെന്നാണ് പറയുന്നത്. ഇവരുടെ ഫോണ്‍ സ്വിച്ച്‌ ഓഫാക്കിയ നിലയിലാണ്. സിന്ധു വരുമാനത്തില്‍ കവിഞ്ഞ വിധത്തില്‍ ആഡംബര ജീവിതമാണ് നയിച്ചതെന്ന് മറ്റു ജീവനക്കാര്‍ പറയുന്നു. രണ്ടു ആഡംബര വീടുകള്‍, നാല് വാഹനം, സ്ഥലങ്ങള്‍ തുടങ്ങിയവ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമായി സമ്ബാദിച്ചതായി പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.


സര്‍ക്കാരിലേക്ക് അടക്കേണ്ട വിവിധ നികുതികളിലും ഇവര്‍ തിരിമറി നടത്തിയതായും ആരോപണമുണ്ട്. ഇതേ കുറിച്ചും പൊലിസ് അന്വേഷിച്ചു വരികയാണ്. ജ്വല്ലറി മാനേജ്‌മെന്റുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇവര്‍ അതീവ വിശ്വസ്തയായാണ് അറിയപ്പെടുന്നത്. മാനേജ്‌മെന്റ് ചുമതലയില്‍ പുതിയ ആളുകള്‍ എത്തിയതിനെ തുടര്‍ന്ന് ഇവരുടെ സംശാസ്പദമായ ഇടപെടലുകളെ കുറിച്ചു രഹസ്യാന്വേഷണം നടത്തിയിരുന്നു. ഇതോടെയാണ് തട്ടിപ്പുപുറത്തുവന്നത്. ഇവരുടെ ഭര്‍ത്താവ് കണ്ണൂര്‍ നഗരത്തില്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ നടത്തിവരികയാണെന്നാണ് പൊലിസ് പറയുന്നത്.

Post a Comment

Previous Post Next Post