ലോകത്തെ ഏറ്റവും ആസ്തിയുള്ള ഭിക്ഷക്കാരൻ ഇന്ത്യയിലെന്ന് റിപ്പോർട്ട്. മുംബൈ തെരുവുകളിൽ ഭിക്ഷാടനം നടത്തുന്ന ഭാരത് ജെയിൻ എന്നയാളാണ് ലോകത്തു തന്നെ ഏറ്റവും ധനികനായ ഭിക്ഷക്കാരന്‍. ഇതുവരെ 7.5 കോടി രൂപയാണ് ഇയാൾ ഭിക്ഷ യാചിച്ച് സമ്പാദിച്ചത്. ജെയിനിന്റെ പ്രതിമാസ വരുമാനം 75,000 രൂപ വരെയാണ്. മുംബൈയിൽ 1.2 കോടി വിലമതിക്കുന്ന ആഡംബര ഫ്ലാറ്റും താനെയിൽ വാടകയ്ക്ക് നൽകുന്ന 2 കടമുറികളും സ്വന്തമായുണ്ട് ഇയാളുടെ പേരിൽ.

Post a Comment