കൊല്ലത്ത് മദ്യ ലഹരിയിൽ ഒന്നര വയസുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ ദമ്പതികൾ പിടിയിൽ. തലയ്ക്ക് പരിക്കേറ്റ കുഞ്ഞ് തിരുവനന്തപുരം എസ്ഐടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൊല്ലം കുറുമ്പാലത്ത് താമസിക്കുന്ന തമിഴ് വംശജരായ മുരുകൻ, മാരിയമ്മ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും കുഞ്ഞിനെ എടുത്ത് വീടിന് പുറത്തേക്ക് വലിച്ചെറിയുകയും ആയിരുന്നു.

Post a Comment