ആലക്കോട്ആ:ലക്കോട് പഞ്ചായത്തിലെ തേർത്തല്ലി ഭാഗത്തെ വിവിധ വീടുകളിൽ ബ്ലാക്ക് മാൻ എത്തിയതോടെ മലയോര മേഖലയിലെ ആളുകൾ ഏറെ ഭീതിയിലായിരിക്കുകയാണ്. പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. സാമൂഹ്യ വിരുദ്ധരെ കൈയോടെ പിടികൂടാതാൻ തക്കം പാർത്ത് ഇരിക്കുകയാണ് നാട്ടുകാർ. പൊലീസ് രാത്രി പട്രോളിങ് ശക്തമാക്കിയിട്ടിട്ടുണ്ട്.
വീടുകളുടെ വാതിലുകളിൽ തട്ടുക, വീടുകൾക്ക് കല്ലെറിയുക, ജനലിനു മുന്നിൽ പ്രത്യക്ഷപ്പെട്ട് ഭയപ്പെടുത്തുക തുടങ്ങിയവയാണ് ചെയ്യുന്നത്. മോഷണമല്ല ലക്ഷ്യമെങ്കിലും കഴിഞ്ഞ കുറെ ദിവസങ്ങളായി വിവിധ പ്രദേശങ്ങളിലെ ആളുകളെ പ്രത്യേകിച്ചും സ്ത്രീകളുടെയും കുട്ടികളുടെയും ഉറക്കം കെടുത്തുകയാണ് ബ്ലാക്ക് മാൻ. ബ്ളാക്മാനെ പേടിച്ച് ആളുകൾ പുറത്തിറങ്ങാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. പലരും ബ്ലാക്ക് മാനെ പേടിച്ച് സന്ധ്യ മയങ്ങുന്നതിന് മുന്നേ സാധനങ്ങൾ വാങ്ങി മടങ്ങുകയാണ്. എന്നാൽ ഊഹാപോഹങ്ങളുടെ പേരിൽ പ്രചരിക്കപ്പെട്ട കഥാപാത്രമാണ് ബ്ളാക്മാൻ എന്നാണ് മനോരോഗവിദഗ്ധരുടെ അഭിപ്രായം. മറ്റുള്ളവരുടെ ഭയം കണ്ട് ആസ്വദിക്കുന്ന മനോവൈകല്യമുള്ളവരാകാം ഇതിന് പിന്നിൽ. ഈ കഥകൾ കേട്ട് പേടിച്ചിരിക്കുന്നവരും കഥ പ്രചരിപ്പിക്കുന്നതിൽ പങ്കാളികളാവുന്നു. സ്വന്തം ഭയം ലഘൂകരിക്കാനാണ് പലരും ബ്ലാക്മാനെക്കുറിച്ച് മറ്റൊരാളിനോട് പറയുന്നതെന്നും മനോരോഗ വിദഗ്ദ്ധർ പറയുന്നു

Post a Comment