പാനും ആധാറും ബന്ധിപ്പിക്കാത്ത അക്കൗണ്ടുകള്‍ക്ക്‌ നിയന്ത്രണം വന്നേക്കും

 


കൊച്ചി: പാൻ ആധാറുമായി ബന്ധിപ്പിക്കാത്ത അക്കൗണ്ടുകളില്‍ പാൻ നിര്‍ബന്ധിത ഇടപാടുകള്‍ക്ക് വരുംദിവസങ്ങളില്‍ നിയന്ത്രണം വന്നേക്കുമെന്ന് സൂചന.

ഇത്തരം അക്കൗണ്ടുകളില്‍ പാൻ നിര്‍ബന്ധിത ഇടപാട് അനുവദിക്കേണ്ടതില്ലെന്ന കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് നിര്‍ദേശം ബാങ്കുകള്‍ നടപ്പാക്കിയതിനെക്കുറിച്ച്‌ ആദായനികുതിവകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 


അമ്ബതിനായിരം രൂപയ്ക്കുമുകളിലുള്ള ഇടപാടുകള്‍ക്ക് പാൻ വേണമെന്ന നിബന്ധന പാൻ അസാധുവായ അക്കൗണ്ടുകള്‍ക്ക് തടസ്സമാകും. ബാങ്ക് സോഫ്റ്റ്വെയറില്‍ ഇതനുസരിച്ച്‌ മാറ്റംവരുത്തിയതിന്റെ നടപടിറിപ്പോര്‍ട്ടാണ് ആദായനികുതിവകുപ്പ് ആവശ്യപ്പെട്ടതെന്ന് ബാങ്കിങ് വൃത്തങ്ങള്‍ അറിയിച്ചു. പുതിയ അക്കൗണ്ടുകള്‍ തുറക്കാമെങ്കിലും പാൻ–-ആധാര്‍ ബന്ധിപ്പിക്കലിനുശേഷമേ ഇടപാട് നടത്താനാകൂ എന്ന നിബന്ധനയും വരും. ഇങ്ങനെ ബന്ധിപ്പിക്കാത്തവരുടെ പാൻ ജൂണ്‍ 30നുമുമ്ബ് അസാധുവാകുമെങ്കിലും വീണ്ടും ആക്ടിവേറ്റ് ചെയ്യാമെന്നതിനാല്‍ ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ആദായനികുതി ഓഫീസ് അറിയിച്ചു. 


ആദായനികുതിവകുപ്പിന്റെ ഇ–-പോര്‍ട്ടലില്‍ 1000 രൂപ പിഴയോടെ പാൻ–-ആധാര്‍ ബന്ധിപ്പിക്കലിന് സൗകര്യമുണ്ട്. 2022–-23 സാമ്ബത്തികവര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി മുപ്പത്തൊന്നാണ്. അതിനകം പാൻ ആധാറുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ആദായനികുതി ഓഫീസ് അറിയിച്ചു.

Post a Comment

Previous Post Next Post