ഇനി മാസ്‌ക് ധരിക്കാത്തത് കുറ്റമല്ല; സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു

 


സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് പിൻവലിച്ചു. കൊവിഡ് ഭീതി ഒഴിഞ്ഞ സാഹചര്യത്തിലാണ് നടപടി. ഇനി മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ പിഴ ചുമത്തില്ല. 500 രൂപയാണ് മാസ്ക് ധരിക്കാത്തതിന് പിഴയായി ചുമത്തിയിരുന്നത്. അതേസമയം, ജനങ്ങൾക്ക് അവരവരുടെ ഇഷ്ടപ്രകാരം മാസ്ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം.

Post a Comment

Previous Post Next Post