ആലക്കോട് : മലയോര മേഖലയിലെ ഉദയഗിരി -അരിവിളഞ്ഞപൊയില്‍ -ജോസ്ഗിരി റോഡ് വീതി കൂട്ടി മെക്കാഡം ടാറിംഗ് നടത്തുന്നതിനായി 16 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി തുടര്‍നടപടി കള്‍ക്കു വേണ്ടി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു.
പ്രസ്തുത റോഡ് 3.8 മീറ്റര്‍ വീതിയില്‍ ബിഎം ആൻഡ് ബിസി ചെയ്തു നവീകരിക്കുന്നതിനുള്ള പട്ടികയില്‍ ഉള്‍പെടുത്തി നവീകരിക്കും. കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് വെയ്ക്താനം, ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫ് എന്നിവരുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കാര്‍ത്തികപുരം, ഉദയഗിരി, മണക്കടവ്, കാപ്പിമല, മാമ്ബോയില്‍, ചീക്കാട്, അരിവിളഞ്ഞ പൊയില്‍ ഭാഗങ്ങളിലുള്ളവര്‍ക്കും, മലയോരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പൈതല്‍മല, പാലക്കയംതട്ട്, ചാത്തമംഗലം, തെരുവുമല എന്നീ പ്രദേശങ്ങളിലേക്ക് എത്തുന്നവര്‍ക്കും കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്കും റോഡ് ഏറെ ഗുണം ചെയ്യും.
.png)
Post a Comment