ആലക്കോട്: മലയോര ഹൈവേയിൽ നിർമ്മാണം നടന്നുവരുന്ന ആലക്കോട് പാലത്തിന് അപ്രോച്ച് റോഡ് പ്രവൃത്തി തുടങ്ങി. കഴിഞ്ഞ മെയ് 31നുള്ളിൽ പാലത്തിന്റെ പ്രവൃത്തി പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ നൽകിയിരുന്ന ഉറപ്പ് നടപ്പിലായില്ലെന്നും സ്ലാബ് കോൺക്രീറ്റിന് ശേഷംപ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നുവെന്നുമുള്ള പരാതികൾക്കിടെയാണ് കഴിഞ്ഞ ദിവസം മുതൽ അപ്രോച്ച് റോഡിന്റെ പ്രവൃത്തി ആരംഭിച്ചത്. ഇതിനൊപ്പം കൈവരികളുടെയും നടപ്പാതയുടെയും പ്രവൃത്തികളും തുടങ്ങിയിട്ടുണ്ട്.
ആലക്കോട് പാലം അപ്രോച്ച് റോഡ് പ്രവൃത്തി തുടങ്ങി
Alakode News
0

Post a Comment