സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം ആശങ്കയായി തുടരുന്നു. ഇന്നലെ മരിച്ച 4 പേർ കൂടി ചേരുമ്പോൾ മരണസംഖ്യ 25 ആയി. ഈ മാസത്തെ മാത്രം കണക്കാണിത്. 1211 പേർക്കാണ് 21 ദിവസത്തിനിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മറ്റൊരു 3710 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. മിക്ക ജില്ലകളിലും ആശുപത്രി കിടക്കകൾ പനി ബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ജൂലൈയോടെ ഡെങ്കിപ്പനി വ്യാപനം പാരമ്യത്തിലെത്തുമെന്നാണ് മുന്നറിയിപ്പ്.

Post a Comment