ഇത്തവണത്തെ വേനലവധി ആഘോഷമാക്കാന്‍ കെഎസ്‌ആര്‍ടിസി പുതിയ ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചു. സാധാരണക്കാര്‍ക്ക് യാത്ര ചെയ്യാവുന്ന തരത്തില്‍, ബഡ്ജറ്റ് റേഞ്ചിലുള്ള വിനോദയാത്രകളാണ് കെഎസ്‌ആര്‍ടിസി സംഘടിപ്പിക്കുന്നത്.
കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്നാണ് യാത്ര പുറപ്പെടുക. മെയ് 12-ന് ആരംഭിക്കുന്ന വിനോദയാത്രയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാം.
മെയ് 12-ന് മലപ്പുറം ഡിപ്പോയില്‍ നിന്ന് ഇടുക്കി, വാഗമണ്‍ എന്നിവിടങ്ങളിലേക്ക് യാത്ര ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ഡിപ്പോയില്‍ നിന്ന് മൂന്നാറിലേക്കും, താമരശ്ശേരി ഡിപ്പോയില്‍ നിന്ന് വാഗമണ്ണിലേക്കുമാണ് യാത്ര. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നീ ഡിപ്പോകളില്‍ നിന്ന് ജംഗിള്‍ സഫാരി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മാവേലിക്കരയില്‍ നിന്ന് മൂന്നാറിലേക്ക് രണ്ട് ദിവസത്തെ ട്രിപ്പും പാറശ്ശാലയില്‍ നിന്ന് വയനാട്ടിലേക്ക് മൂന്ന് ദിവസത്തെ ട്രിപ്പുമാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ, കിളിമാനൂര്‍, വൈക്കം ഡിപ്പോയില്‍ നിന്ന് വയനാട്ടിലേക്കാണ് യാത്ര സംഘടിപ്പിക്കുന്നത്. വിനോദയാത്രയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതത് ഡിപ്പോയുമായി ബന്ധപ്പെടാവുന്നതാണ്.
Post a Comment