ഇന്ത്യയില്‍ തൊഴിലില്ലായ്മ നിരക്ക് കൂടുന്നു

 


ഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലില്‍ നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നില യില്‍. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്ബദ്വ്യ വസ്ഥയായ് ഇന്ത്യയില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമാകുന്നതായാണ് സൂചന.

രാജ്യവ്യാപകമായി തൊഴിലില്ലായ്മ നിരക്ക് മാര്‍ച്ചി ലെ 7.8 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 8.11 ശത മാനമായി ഉയര്‍ന്നു. ഡിസംബറിനുശേഷമുള്ള ഏറ്റ വും ഉയര്‍ന്ന നിരക്കാണിത്.

ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ മോണിറ്റ റിംഗ് ഇന്ത്യ ഇക്കണോമിയുടെ കണക്കുകള്‍ പ്രകാ രം, നഗരങ്ങളിലെ തൊഴിലില്ലായ്മ ഇതേ കാലയള വില്‍ 8.51 ശതമാനത്തില്‍ നിന്ന് 9.81 ശതമാനമായി ഉയര്‍ന്നു. ഗ്രാമപ്രദേശങ്ങളില്‍ ഇത് ഒരു മാസം മു ് 7.47 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 7.34 ശത മാനമായി കുറഞ്ഞു.



Post a Comment

Previous Post Next Post